കേരളം
ലാവ്‌ലിൻ കേസ് ; നാളെ രാവിലെ തെളിവുകൾ ഹാജരാക്കണം
ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറിന് ഇഡിയുടെ സമൻസ്. നാളെ രാവിലെ കൊച്ചി ഇഡി ഓഫീസിൽ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സമൻസ് നൽകിയത്.
ലാവ്‍ലിൻ കേസിൽ ഉൾപ്പടെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെ 15 വർഷം മുൻപു ഡിആർഐക്ക് പരാതി നൽകിയ ടി.പി. നന്ദകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരായി നേരത്തെ മൊഴി നൽകിയിരുന്നു.
നന്ദകുമാറിന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായി രേഖകൾ കൈമാറാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് കോഴിക്കോടുള്ള വിലാസത്തിൽ അയച്ചെങ്കിലും ഇത്ര ചുരുങ്ങിയ സമയം കൊണ്ട് രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ 16ന് രേഖകൾ എത്തിച്ചു നൽകാമെന്ന് അറിയിച്ചിരുന്നു.
എസ്‍എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട് പിണറായി വിജയൻ പണം ഇടപാടു നടത്തി, കമല ഇന്റർനാഷണൽ എക്സ്പോർട്ടിങ്ങിന്റെ പേരിൽ 70 കോടി രൂപ വന്നു, രണ്ടു കോടി രൂപ കണ്ണൂരിൽവച്ച് കൈമാറി, എട്ടു കോടി രൂപ പാർട്ടി പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറി, ജഡ്ജിമാർക്കെതിരായ പണാരോപണങ്ങൾ, വിദേശത്തുള്ള സമ്പാദ്യങ്ങൾ തുടങ്ങിയ പരാതികളിൽ ഇഡിക്ക് മൊഴി നൽകിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.