കേരളം
ലൈഫ് മിഷന് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതി
വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സും പ്രതിചേര്‍ത്തു.
സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.
ഇവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ശിവശങ്കര്‍ നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണുള്ളത്.
നിലവില്‍ അട്ടകുളങ്ങര വനിത ജയിലില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ലൈഫ്മിഷന് പദ്ധതി ക്രമക്കേട് കേസില്‍ വ്യക്തികളെ നേരത്തെ പ്രതി ചേര്‍ത്തിരുന്നില്ല. യൂണിടാക്, ലൈഫ് മിഷന്, പേര് ചേര്‍ക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിങ്ങനെയായിരുന്നു എഫ്.ഐ.ആറിലുണ്ടായിരുന്നത്.