കേരളം
ലൈഫ് മിഷന്; അന്വേഷണം ആരംഭിച്ച് ആദായ നികുതി വകുപ്പ്
ലൈഫ് മിഷന് കോഴ ഇടപാടില്‍ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും.
ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ ഇടപാടിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ലൈഫ് മിഷന് ഇടപാടില്‍ നാലര കോടി രൂപ കമ്മീഷന് നല്‍കിയതിനെ കുറിച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയാന്‍ ശ്രമിക്കുന്നത്.
സന്തോഷ് ഈപ്പന്റെ വരുമാന മാര്‍ഗങ്ങളും, ലാഭ വിഹിതവുമെല്ലാം ആദായ നികുതി വകുപ്പ് പരിശോധിക്കും. തുടര്‍ന്ന് പണം കൈപ്പറ്റിയവരെ കുറിച്ചും അന്വേഷണം നടക്കും.
ലൈഫ് മിഷന് ഇടപാടില്‍ വലിയ രീതിയിലുള്ള തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് മുമ്പ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.