Connect with us

ആരോഗ്യം

ഭക്ഷണക്രമത്തിൽ അൽപം ശ്രദ്ധിക്കാം; ഹൃദ്രോഗത്തെ അകറ്റി നിർത്താം

Published

on

Heart

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന താണ് ഈ അവയവം. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്.

ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാന്‍ പരമാവധി നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് .

കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃധയപെശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃദയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങിനെ ഹൃധയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് .

ഹൃദയരക്തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃധയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃദയസ്തംഭാനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭാനം വരാം. ഹൃദയത്തിന്റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തിലും അല്പം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

കൊളസ്ട്രോള്‍ സാധ്യതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് രോഗികള്‍ ആദ്യം ചെയ്യേണ്ടത്. മട്ടണ്‍, റെഡ്മീറ്റ്, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഫ്രൈ ചെയ്യുമ്പോള്‍ എണ്ണ സാച്ചുറേറ്റഡ് ആയി മാറും. ഈ എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂടുന്നു. പഞ്ചസാര കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവയില്‍ ഷുഗര്‍ കണ്ടന്റ് കൂടുതലാണ്, മാത്രമല്ല ഇവയില്‍ ആര്‍ട്ടിഫിഷ്യല്‍ ഫ്ളേവേഴ്സും കളറുകളും ഉപയോഗിക്കുന്നുമുണ്ട്. അച്ചാര്‍, പപ്പടം, ഉണക്കമീന്‍ പോലുള്ള ഉപ്പ് അധികം അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ അകറ്റി നിര്‍ത്തണം.

ചൂര, മത്തി, അയല പോലുള്ള മത്സ്യങ്ങള്‍ ഫ്രൈ ചെയ്യാതെ കറി വച്ചു കഴിക്കാവുന്നതാണ്. പച്ചക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. കിഴങ്ങുവര്‍ഗങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മധുരം കുറഞ്ഞതരം പഴവര്‍ഗങ്ങള്‍ കഴിക്കാം. മുരിങ്ങ, ചീര തുടങ്ങിയ ഇലക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. നാരുകള്‍ കൂടതലായി അടങ്ങിയ ധാന്യവിഭവങ്ങള്‍ ഹൃദയത്തിനു നല്ലതാണ്. ഇത് ദഹനപ്രക്രിയയെ എളുപ്പത്തിലാക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

നമ്മുടെ ശരീരത്തിലെ ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകളെ കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നു. റോസാ ചെടിയുടെ ഇതളും കായുമെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാന്‍ സഹായിക്കുന്നതാണ്.
കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. ഹൃദയത്തെ പലതരത്തില്‍ കറുവാപ്പട്ട സഹായിക്കുന്നുണ്ട്.
ലിപിഡ്, കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാന്‍ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വെളുത്തിള്ളിക്ക് സാധിക്കും. ഹൃദയത്തെ ശക്തിപ്പെടുത്താനും സമ്മര്‍ദം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും തുമ്പ ചെടിയും സഹായിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

madani madani
കേരളം56 mins ago

അബ്ദുള്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍

IMG 20240329 WA0208 IMG 20240329 WA0208
കേരളം1 hour ago

വോട്ടർ പട്ടിക; മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാം

gold neckles gold neckles
കേരളം3 hours ago

സംസ്ഥാനത്ത് 50,000 കടന്ന് ഞെട്ടിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

sun heat wave sun heat wave
കേരളം5 hours ago

സംസ്ഥാനത്ത് കനത്ത ചൂട് തുടരും ; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

IMG 20240329 WA0004 IMG 20240329 WA0004
കേരളം7 hours ago

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം, ഷെഡ‍് തകർത്തു

najeeb najeeb
കേരളം18 hours ago

‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

Screenshot 2024 03 28 174955 Screenshot 2024 03 28 174955
കേരളം19 hours ago

വെള്ളം വാങ്ങാനിറങ്ങി, ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമം, ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Screenshot 2024 03 28 163123 Screenshot 2024 03 28 163123
കേരളം20 hours ago

വിവാദമായതോടെ ഈസ്റ്റര്‍ അവധി റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

Screenshot 2024 03 28 152237 Screenshot 2024 03 28 152237
കേരളം22 hours ago

ആശ്വാസമായി മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Screenshot 2024 03 28 122427 Screenshot 2024 03 28 122427
കേരളം22 hours ago

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ; പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കൂടി

വിനോദം

പ്രവാസി വാർത്തകൾ