കേരളം
ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരും: സുരേഷ് ഗോപി
ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് പാര്‍ട്ടിയുടെ തൃശൂര്‍ സ്ഥാനാര്‍ഥി സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരില്‍ വിജയ സാധ്യതയേക്കാള്‍ മത്സര സാധ്യതയാണുള്ളതെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. നാല് മണ്ഡലങ്ങളാണ് പാര്‍ട്ടി മുന്നോട്ട് വച്ചതെന്നും എന്നാല്‍ താന്‍ തൃശൂരില്‍ നിന്നു തന്നെ മത്സരിക്കണം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേഷ് ഗോപി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയ്ക്ക് ശേഷം പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷമായിരിക്കും തൃശൂരിലടക്കം പ്രചാരണ രംഗത്ത് സുരേഷ് ഗോപി സജീവമാകുക.
അതേസമയം തൃശ്ശൂരിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ സുരേഷ് ഗോപി ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്.
എല്ലാ ആശങ്കകൾക്കും അറുതി വരുത്തിയാണ് സുരേഷ് ഗോപി തൃശ്ശൂരിൽ വന്നിറങ്ങിയത് .ചികിത്സയിലായിരുന്ന തൃശ്ശൂർ NDA സ്ഥനാർത്ഥി ഓൺലൈനിൽ പത്രിക നൽകുമെന്നാണ് കരുതിയിരുന്നത്. അതു തിരുത്തിയാണ് കൊച്ചിയിൽ നിന്നും സുരേഷ് ഗോപി ഹെലികോപ്റ്ററിൽ തൃശ്ശൂരിൽ വന്നിറങ്ങിയത്.
തൃശ്ശൂർ പുഴയ്ക്കലിലെ ശോഭാ സിറ്റി ഹെലിപാഡിലാണ് നടൻ വന്നിറങ്ങിയത്.തുടർന്ന് ആവേശകരമായ റോഡ് ഷോ നടത്തി, കലക്ടറേറ്റിൽ വരണാധികാരിയ്ക്കു മുന്നിൽ പത്രിക സമർപ്പിക്കുകയും ചെയ്തു.ഇതോടെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു സമാനം NDA – BJP അണികൾ ആവേശത്തിലാവുകയും ചെയ്തു.
മത്സരിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായത്. മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു. മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും നിര്‍ബന്ധമെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. ഒടുവില്‍ തൃശൂരില്‍ തന്നെ സ്ഥാനാര്‍ഥിയാകുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ത്യശൂരില്‍ നിന്നും ജനവിധി തേടി പരാജയപ്പെട്ടിരുന്നു.