കേരളം
പ്രചാരണത്തിന് വിഎസിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നു; ആർഎംപിക്കെതിരെ എൽഡിഎഫിന്റെ പരാതി
ഇടതു മുന്നണി ആർഎംപി പോരാട്ടം നടക്കുന്ന വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെകെ രമയുടെ പ്രചാരണത്തിനായി വിഎസ് അച്യുതാനന്ദന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെതിരെ എൽഡിഎഫ് രംഗത്ത്. സിപിഎം മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായി വി എസ് കെ കെ രമയെ സന്ദർശിച്ച ചിത്രങ്ങളാണ് ആർഎംപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് എൽഡിഎഫ്. വിഎസ് അച്യുതാനന്ദൻ കെ.കെ രമയെ സന്ദർശിക്കുന്ന ചിത്രം ആഎംപി വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും ഇത് സംഘർഷത്തിന് കാരണമായേക്കാമെന്നുമാണ് എൽഡിഎഫിന്റെ പരാതി.
സിപിഎം നേതാവായിരുന്ന എം കെ കേളുവേട്ടൻ്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാൻ നിർദ്ദേശം നൽകിയതായു റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.