കേരളം
ലാവലിന്‍ കേസ് പരിഗണിക്കുന്നത് 16-ലേക്ക് മാറ്റിവെച്ചു
ലാവലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16-ലേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സി.ബി.ഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് 16-ലേക്ക് മാറ്റിയത്. വിചാരണ കോടതിയും ഹൈക്കോടതിയും കേസിലെ ചില പ്രതികളെ ഒഴിവാക്കിയിട്ടുണ്ട്.
രണ്ട് കോടതികള്‍ സമാന വിധി പുറപ്പെടുവിച്ച കേസില്‍ ഇടപെടണമെങ്കില്‍ വ്യക്തമായ രേഖകള്‍ വേണമെന്നും കോടതി തുഷാര്‍ മെഹ്തയോട് പറഞ്ഞു. ഇതോടെയാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്ന് തുഷാര്‍ മെഹ്ത പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരായത്. കേസ് അതീവ ഗൗരവമുള്ളതാണെന്നും വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കഴിഞ്ഞ ആഴ്ച സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.