Kerala
ഇടുക്കിയിലെ ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്


ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു നടക്കും. വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന യോഗം പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ടും, ബഫര്‍സോണുമായി ബന്ധപ്പെട്ടും ജില്ലയില്‍ നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.