Connect with us

Kerala

തൊഴിൽ സമയ ക്രമീകരണം: തൊഴിൽ വകുപ്പ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

Published

on

തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കു ന്നത് തടയുന്നതിന് 2023 മാർച്ച്‌ 2 മുതൽ ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനക്രമീകരിച്ച സാഹചര്യത്തിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.

കാക്കനാട്, കളമശേരി, ആലുവ, എറണാകുളം മേഖലയിലെ നിർമ്മാണ സൈറ്റുകളിലാണ് പരിശോധന നടത്തിയത്. എറണാകുളം ജില്ലയിൽ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) പി. ജി. വിനോദ് കുമാറിന്റെ നേതൃത്വ ത്തില്‍ ഡെപ്യൂട്ടി ലേബർ ഓഫീസർമാരും, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 1, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 എന്നിവർ അടങ്ങുന്ന സ്‌ക്വാഡാണ് പരിശോധ ന നടത്തുന്നത്.

തൊഴിൽ സമയം പുന:ക്രമികരിക്കാത്ത സ്ഥാപനങ്ങൾക്കും കരാറുകാർക്കും മുന്നറിയിപ്പ് നൽകി. തുടർന്നും നിയമലം ഘനം കണ്ടത്തിയാൽ 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24, 25-ലെ വ്യവസ്ഥകള്‍ പ്രകാരം നടപടി സ്വീകരിക്കു മെന്ന് ലേബർ ഓഫീസർ അറിയിച്ചു. 12 നും 3 നും ഇടയിൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കിൽ 0484-2423110, 8547655267 എന്നീ നമ്പറുകളിൽ പരാതികൾ അറിയി ക്കാം.

Advertisement
Continue Reading