Connect with us

Kerala

കെവി തോമസ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കാബിനറ്റ് റാങ്കോടെ നിയമനം

Published

on

കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി എ സമ്പത്ത് ഇതേ പദവിയില്‍ നിയമിക്കപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി രാധാകൃഷ്ണന്റെ സ്റ്റാഫില്‍ നിയമിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ കെവി തോമസ് ഇടക്കാലത്ത് എല്‍ഡിഎഫുമായി അടുത്തിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്നു പങ്കെടുത്ത കെവി തോമസ്, തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലുമെത്തി. എഐസിസി അംഗമായ തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു. എന്നാല്‍ എഐസിസിസി അംഗമായ തനിക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നാണ് തോമസ് പ്രതികരിച്ചത്.

Advertisement
Continue Reading