കേരളം
കെഎസ്ആർടിസി – സിഫ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു
കേരള സർക്കാർ പുതുതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി – സിഫ്റ്റിന്റെ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.
തുടർന്ന് കെഎസ്ആർടിസി- സിഫ്റ്റുമായി ബന്ധപ്പെട്ട് ഇത് വരെ നടത്തിയ പ്രവർത്തനങ്ങൾ ഗതാഗതവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു.
കെഎസ്ആർടിസി- സിഫ്റ്റിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ ഡ്രൈവർ- കം- കണ്ടക്ടർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പുരോഗതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി.