Covid 19
തമിഴ്നാട്ടിൽ ഇന്ന് 1,685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; രോഗബാധിതരുടെ എണ്ണം 34,914; മരണ നിരക്കും ഉയരുന്നു
രാജ്യത്തെ രോഗ വ്യാപന നിരക്കിൽ ആശങ്കയേറ്റി തമിഴ്നാട്ടിൽ കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു. സംസ്ഥാനത്തിൽ ഇന്ന് മാത്രം 1,685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. അതേപോലെ മരണസംഖ്യ 307 ആയി.
ചെന്നൈയില്‍ ഇപ്പോഴും കൊവിഡ് മരണനിരക്ക് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച ദിവസംആശുപത്രിയില് പ്രവേശിപ്പിച്ച 30 വയസുള്ള ചെന്നൈ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
തമിഴ്നാട്ടിൽ രോഗം റിപ്പോർട്ട് ചെയ്തവരിൽ എഴുപത് ശതമാനം രോഗികളും ചെന്നൈയിലാണ്.
ഇതിന് സമാനമായി കോയമ്പത്തൂര്‍, കന്യാകുമാരി ,തേനി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ വര്‍ദ്ധിക്കുകയാണ്. അതേസമയം, ഇന്ത്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് 266 പേര് മരിച്ചു. ഇതോടുകൂടി രാജ്യത്തെ കൊവിഡ് മരണം 7,466 ആയി