Connect with us

കേരളം

കോട്ടയത്ത് ബാലികമാരെ പീഡിപ്പിച്ച കേസ്; വയോധികന് 18 വർഷം തടവും 90000 രൂപ പിഴയും

Published

on

Screenshot 2023 12 21 200723

കോട്ടയം കറുകച്ചാലിൽ ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64 കാരനെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2022 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തടവ് ശിക്ഷയ്ക്കൊപ്പം പ്രതി 90000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ പി എസ് മനോജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

അതേസമയം, മറ്റൊരു പോക്സോ കേസിലെ പ്രതിക്ക് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 7 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കല്ലോട് സ്വദേശി കുരിയാടിക്കുനിയിൽ കുഞ്ഞമ്മദിനെയാണ് ശിക്ഷിച്ചത്. രണ്ട് വ്യത്യസ്ത കേസുകളിലായിരുന്നു ശിക്ഷ. 2022 സെപ്റ്റംബറിൽ പെൺകുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ 6 വർഷം കഠിന തടവും 30000 രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകളോടെ പെരുമാറിയെന്ന കേസിൽ ഒരു വർഷം കഠിന തടവിനും 5000 രൂപ പിഴയും വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version