കേരളം
കൊല്ലം ബൈപ്പാസ് ടോൾ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു
കൊല്ലം ബൈപ്പാസ് ടോൾ പിരിവ് DYFIപ്രതിഷേധത്തെ തുടർന്ന് താൽക്കാകമായി നിർത്തിവെച്ചു. രാവിലെ ടോൾ പിരിവ് ആരംഭിച്ചെങ്കിലും പ്രവർത്തകരെത്തി തടഞ്ഞു. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തിയതോടെയാണ് ടോൾപിരിവ് നിർത്തിവെക്കാനുള്ള തീരുമാനത്തിലെത്തിയത്.
ടോൾ പിരിവിനു അനുമതി നൽകി കേന്ദ്ര സർക്കാർ ജനുവരി ആദ്യം തന്നെ നടപടികൾ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് പിരിവ് നീട്ടിവെയ്ക്കുകയായിരുന്നു.
ചർച്ച നടത്തിയ ശേഷം നാളെ മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. രാവിലെ 8 മണി മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് ദേശിയ പാത അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement