Uncategorized
ബ്രിട്ടണില്‍ കത്തിയാക്രമണം; മൂന്ന് പേര് കൊല്ലപ്പെടു, നിരവധി പേര്‍ക്ക് പരിക്ക്
ബ്രിട്ടനെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ ക്രമിയെന്ന് കരുതുന്ന ലിബിയന്‍ പൗരനായ 25കാരനെ പൊലീസ് പിടികൂടി.
റിഡിങ്ങിലെ ഫോര്‍ബറി ഗാര്‍ഡനിലാണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു ആക്രമണം. പാര്‍ക്കില്‍ ആളുകള്‍ കൂടിനിന്ന സ്ഥലത്തേക്ക് അക്രമി കത്തിയുമായി ഓടിയെത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസ് എത്തിയാണ് ഇയാളെ കീഴടക്കിയത്.
ഭീകരാക്രമണമാണോ ബ്ലാക്ക് ലൈവ് മാറ്റര്‍ സമരങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തെയിംസ് വാലി പൊലീസ് അറിയിച്ചു. ലണ്ടന്‍ ബ്രിഡ്ജില്‍ സമാനമായ ആക്രമണം മുമ്പ് നടന്നിരുന്നു.