Connect with us

Uncategorized

സ്റ്റേഷനില്‍ സൈനികനെ മർദിച്ച പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

Published

on

തിരുവനന്തപുരം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മർദിച്ച സംഭവത്തില്‍ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. സിഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. സഹോദരങ്ങളായ യുവാക്കളെ മർദിച്ചതിന് ഏഴ് മാസം മുൻപാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. പിന്നാലെ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മർദ്ദനം വിവാദമായതോടെയാണ് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

ആഗസ്റ്റ് മാസം 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവർ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് പറഞ്ഞ കഥ. എന്നാൽ യഥാർത്ഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. എംഡിഎംഎ കേസിൽ ജാമ്യം നിൽക്കാനാകില്ലെന്ന് യുവാവ് പറഞ്ഞു. വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 2024 03 29 194455 Screenshot 2024 03 29 194455
കേരളം1 hour ago

മഴ അറിയിപ്പിൽ മാറ്റം, വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 6 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

blessy blessy
കേരളം3 hours ago

റിലീസ് ചെയ്‌തത്‌ ഇന്നലെ, ‘ആടുജീവിത’ത്തിന് വ്യാജൻ; പരാതി നൽകി സംവിധായകൻ ബ്ലസി

thrissur cpi 8 resignation thrissur cpi 8 resignation
കേരളം5 hours ago

11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

Screenshot 2024 03 29 153810 Screenshot 2024 03 29 153810
കേരളം5 hours ago

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

Screenshot 2024 03 29 152214 Screenshot 2024 03 29 152214
കേരളം6 hours ago

ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

IMG 20240329 WA0231 IMG 20240329 WA0231
കേരളം8 hours ago

നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

madani madani
കേരളം9 hours ago

അബ്ദുള്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍

IMG 20240329 WA0208 IMG 20240329 WA0208
കേരളം9 hours ago

വോട്ടർ പട്ടിക; മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാം

gold neckles gold neckles
കേരളം11 hours ago

സംസ്ഥാനത്ത് 50,000 കടന്ന് ഞെട്ടിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

sun heat wave sun heat wave
കേരളം13 hours ago

സംസ്ഥാനത്ത് കനത്ത ചൂട് തുടരും ; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ