കേരളം
ആദായ നികുതി വകുപ്പിന്റെ ഇപ്പോഴുളള പരിശോധന വിചിത്രമെന്ന് കിഫ്ബി
പത്ത് മണിക്കൂറോളം പരിശോധന നടത്തിയ ആദായ നികുതി വകുപ്പിനെതിരെ കിഫ്ബി.തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന വിചിത്രമാണെന്ന് കിഫ്ബി കുറ്റപ്പെടുത്തി. പത്രകുറിപ്പിലൂടെയുള്ള ആരോപണത്തെ തുടർന്നാണ് കിഫ്ബി അധികൃതർ രംഗത്തെത്തിയത്.
ആദായ നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ ഫെബ്രുവരി-25 ന് തന്നെ നൽകിയതാണെന്നും, ഐ.ടി. ആക്ടിന്‍റെയും കിഫ്ബി നടപടി ക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും കിഫ്ബി ആരോപിക്കുന്നു.
കരാറുകാര്‍ക്ക് കിഫ്ബി കൈമാറിയ തുകയുടെ ഉറവിട നികുതി ശേഖരിച്ച് കൃത്യമായി അടച്ചില്ലെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇന്നലെ അര്‍ധരാത്രിവരെ കിഫ്ബി ഓഫീസില്‍ പരിശോധന നടത്തിയത് ഇതിന്‍റെ വിശദാംശങ്ങള്‍ തേടിയാണ്.
ഉറവിടനികുതി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കിഫ്ബിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന.
കിഫ്ബി പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ നിന്നുള്ള ഉറവിട നികുതി കൃത്യമായി അടച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്‍റെ വാദം. ഉറവിട നികുതി അടക്കേണ്ടത് കിഫ്ബിയല്ല, പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു.