Connect with us

കേരളം

കേരളം ചുവപ്പണിയുന്നു; നന്ദിയറിയിച്ച് വി എസ് അച്യുതാനന്ദന്‍

Published

on

vs achuthanandan 1200

കേരളാ നിയമസാഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുന്നു. എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്. നിലവില്‍ 94 ണണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍ 43 ഇടങ്ങളില്‍ യുഡിഎഫും മൂന്ന് ഇടങ്ങളില്‍ എന്‍ഡിഎയും ആണ് മുന്നേറുന്നത്. ഫലസൂചനകളില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്. എല്‍ഡിഫിനെ പിന്തുണച്ച ജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന്‍ നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നന്ദി കുറിച്ചത്.

വലതു രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ കേരള ജനത ഇടതുപക്ഷമാണ് ശരിയെന്നു വിധിയെഴുതിയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരള മണ്ണില്‍ ഇടമില്ലെന്നും വിഎസ് പറഞ്ഞു.

‘ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു’ – വിഎസ് കുറിച്ചു.

അനാരോഗ്യം മൂലം വിശ്രമിക്കുന്ന വിഎസ് ഇക്കുറി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് മകന്റെ വീ്ട്ടില്‍ കഴിയുന്ന വിഎസിന് ഇക്കുറി ആലപ്പുഴയിലെത്തി വോട്ടു ചെയ്യാനും കഴിഞ്ഞിരുന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version