കേരളം
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു എന്ന വാർത്ത വ്യാജം
പൊതുവിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ല.
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്. സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങൾ വഴിയും പ്രചരിക്കപ്പെടുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ദയവായി പൊതുജനങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement