Connect with us

കേരളം

സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഡിസംബർ 7 ന് ഉപതിരഞ്ഞെടുപ്പ്

1605010232 553683678 ELECTION e1608986450356

സംസ്ഥാനത്ത് മൂന്ന് ജീല്ലാ പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെടെ 32 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഡിസംബർ 7 ന് ഉപതിരഞ്ഞെടുപ്പ് മാത്യക പൊരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതായി കമ്മീഷൻ അറിയിച്ചു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും. അന്നുമുതൽ 19 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ പത്രിക പിൻവലിക്കാം. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ – തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, പേര് ക്രമത്തിൽ.

തിരുവനന്തപുരം- തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ, 90. വെട്ടുകാട്; ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, 07. ഇടയ്ക്കോട്; പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, 07. പോത്തൻകോട്; വിതുര ഗ്രാമപഞ്ചായത്ത്, 03. പൊന്നാംചുണ്ട്

കൊല്ലം- ചിതറ ഗ്രാമപഞ്ചായത്ത്, 10. സത്യമംഗലം; തേവലക്കര ഗ്രാമപഞ്ചായത്ത്, 03. നടുവിലക്കര

ആലപ്പുഴ- ആലപ്പുഴ ജില്ലാ പഞ്ചായത്ത്, 01. അരൂർ

കോട്ടയം- കാണക്കാരി ഗ്രാമപഞ്ചായത്ത്, 09. കളരിപ്പടി; മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, 12. മാഞ്ഞൂർ സെൻട്രൽ

ഇടുക്കി- രാജക്കാട് ഗ്രാമപഞ്ചായത്ത്, 09. കുരിശുംപടി; ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, 09. വടക്കേഇടലി പാറക്കുടി

എറണാകുളം- കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, 63. ഗാന്ധിനഗർ; പിറവം മുനിസിപ്പാലിറ്റി, 14. ഇടപ്പിള്ളിച്ചിറ

തൃശൂർ- മതിലകം ബ്ലോക്ക് പഞ്ചായത്ത്, 10. അഴീക്കോട്; ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, 18. ചാലാംപാടം; കടപ്പുറം ഗ്രാമപഞ്ചായത്ത്, 16. ലൈറ്റ് ഹൗസ്

പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്, 01. ശ്രീകൃഷ്ണപുരം; കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്, 04. ചുങ്കമന്ദം; തരൂർ ഗ്രാമപഞ്ചായത്ത്, 01. തോട്ടുവിള; എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, 07. മൂങ്കിൽമട; എരുമയൂർ ഗ്രാമപഞ്ചായത്ത്, 01. അരിയക്കോട്; ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, 08. കർക്കിടകച്ചാൽ

മലപ്പുറം- പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്, 14. ചീനിക്കൽ; കാലടി ഗ്രാമപഞ്ചായത്ത്, 06. ചാലപ്പുറം; തിരുവാലി ഗ്രാമപഞ്ചായത്ത്, 07. കണ്ടമംഗലം; ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, 05. വേഴക്കോട്; മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്, 01. കാച്ചിനിക്കാട് പടിഞ്ഞാറ്

കോഴിക്കോട്- കോഴിക്കോട് ജില്ലാ പഞ്ചായത്ത്, 20. നൻമണ്ട; കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, 07. കുമ്പാറ; ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്, 15. വള്ളിയോത്ത്

കണ്ണൂർ- എരുവേശി ഗ്രാമപഞ്ചായത്ത്, 14. കൊക്കമുള്ള്

കാസർഗോഡ് – കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, 30. ഒഴിഞ്ഞവളപ്പ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version