കേരളം
ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാറിന്റെ അറസ്റ്റ്; മാധ്യമ പ്രവർത്തകരോടുളള കടന്നുകയറ്റമാണെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ
ക്രൈം എഡിറ്റർ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് മാധ്യമ പ്രവർത്തകരോടും, അവരുടെ സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയും കടന്നുകയറ്റവുമാണെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന രക്ഷധികാരി അജിത ജയ് ഷോർ, സംസ്ഥാന പ്രസിഡന്റ് ജീ ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കൽ, ബേബി കേ ഫിലിപ്പോസ്, സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള, സെക്രട്ടറി കണ്ണൻ പന്താവൂർ, ട്രെഷറർ ബൈജു പെരുവ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വിമർശനങ്ങളിൽ കാണിക്കുന്ന അസഹിഷ്‌ണുത ജനാധിപത്യത്തിന്റെ സുതാര്യതയെ ദുർബലപ്പെടുത്തും. അനീതി കണ്ടാൽ അത് വിളിച്ചു പറയാൻ വ്യവസ്ഥാപിത മാർഗ്ഗവും, ധൈര്യവും,ചങ്കൂറ്റവും കൈമുതലായുള്ളവരെ ഇല്ലാതാക്കാനും,അവരുടെ ചിന്താധാരകൾക്ക് കുച്ചു വിലങ്ങിടാൻ ശ്രമിക്കുന്നതും ഭീരുത്വമാണ്. ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ എന്നും മാധ്യമ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ടെന്ന യാഥാർത്ഥ്യം ഭരണകൂടങ്ങൾ വിസ്മരിക്കരുത്.
സമീപകാലങ്ങളിൽ കേരളത്തിലുണ്ടായിട്ടുള്ള ഗൗരവകരമായ പല സംഭവങ്ങളിലും നീതി നിഷേധം തുടരുമ്പോൾ മാധ്യമ സ്വാതന്ത്ര്യനു നേരെ നടത്തുന്ന അധികാരികളുടെ ഈ ധാർഷ്ട്യത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സമതീ കടുത്ത അമർഷവും ടിപി നന്ദകുമാറിന്റെ അറസ്റ്റിൽ ശക്തമായ പ്രധിക്ഷേധവും രേഖപ്പെടുത്തുന്നു.