കേരളം
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷം സ്വർണവില ഉയർത്തുകയാണ്. ഒക്ടോബർ 6 മുതൽ സ്വർണവില ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ അഞ്ച് തവണയായി 1000 രൂപ വർധിച്ചു. ഇന്ന് പവന് 280 രൂപ ഉയർന്നതോടുകൂടി വില 43000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43200 രൂപയാണ്.
ഇസ്രായേൽ- ഹമാസ് യുദ്ധം പൊട്ടിപുറപ്പെട്ടതോടെ അന്താരാഷ്ട്ര വില ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4463 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഒക്ടോബർ 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 2 – ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ
ഒക്ടോബർ 3 – ഒരു പവന് സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ
ഒക്ടോബർ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ
ഒക്ടോബർ 5 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ
ഒക്ടോബർ 6 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,000 രൂപ
ഒക്ടോബർ 7 (രാവിലെ)- ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഒക്ടോബർ 7 (ഉച്ചയ്ക്ക്) – ഒരു പവന് സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 8 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 9 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 10 – ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 42,920 രൂപ
ഒക്ടോബർ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,920 രൂപ
ഒക്ടോബർ 12 – ഒരു പവന് സ്വര്‍ണത്തിന് 280 രൂപ ഉയർന്നു. വിപണി വില 43,200 രൂപ