കേരളം
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു | Gold Price Today
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. 2 ദിവസം വില മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. എന്നാൽ ഇന്നു പവന് 80 രൂപ വർധിച്ച് 45,320 രൂപയിലും, ഗ്രാമിന് 10 രൂപ കൂടി 5,665 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ആഗോള വിപണിയിൽ സ്വർണം തളർച്ചയുടെ പാതയിലാണ്.
അതേസമയം ഇന്നു സംസ്ഥാനത്തു വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 78.70 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും മണിക്കൂറുകളിൽ വെള്ളി വിലയിൽ ചലനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. 8 ഗ്രാം വെള്ളിക്ക് 629.60 രൂപയും, 10 ഗ്രാം വെള്ളിക്ക് 787 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 78,700 രൂപയാണ്.
ആഗോള വിപണിയിൽ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 0.26 ശതമാനം വിലയിടിഞ്ഞ് 2,011.05 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള വിലയിൽ 1.15 ശതമാനം (23.54 ഡോളർ) വിലയിടിഞ്ഞെങ്കിലും പ്രാദേശിക വിപണിയിൽ സ്വർണം റെക്കോഡിനരികെയാണ്. യുഎസ് ഫെഡ് റിസർവ് നിരക്കു വർധനയ്ക്കു ശേഷം ഡോളർ കരുത്താർജിച്ചതാണ് പ്രാദേശിക വില കുറയാതിരിക്കാനുള്ള പ്രധാന കാരണം.
സ്വർണവില അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ആഭരണപ്രിയർ വാങ്ങലുകൾക്കു കാത്തിരിക്കുന്നതാണ് നല്ലത്. അതേസമയം ബുക്കിംഗ് ഇപ്പോഴും അവസരമായി തുടരുന്നു. ബുക്കിംഗ് വഴി വില കുതിച്ചാൽ ബു്ക്കിംഗ് വിലയിലും, വില കുറഞ്ഞാൽ വിപണി വിലയിലും സ്വർണം സ്വന്തമാക്കാം. അതേസമയം നിക്ഷേപകർക്ക് എല്ലാ കയറ്റിറക്കങ്ങളും അവസരം തന്നെ.