കേരളം
നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോള്‍പാലനം: പരിശീലനം മൂന്നിന്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹരിത പ്രോട്ടോകോള്‍ കൃത്യമായി നിര്‍വഹിക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലയിലെ ആര്‍.ഒ. മാര്‍, എ.ആര്‍.ഓ. മാര്‍, ഇ.ആര്‍.ഒ മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് മൂന്നിന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് മുഖേന നടത്തുമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. ഗ്രീന്‍ ഇലക്ഷന്‍ നോഡല്‍ ഓഫീസറായ ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്ററും, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ജില്ലാ എന്‍ജിനീയറും ക്ലാസുകള്‍ എടുക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് വരണാധികാരികള്‍ക്കും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും അവബോധം നല്‍കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിതചട്ടം ഉറപ്പാക്കുന്നതിനും നിയമസഭാമണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായും ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.