കേരളം
തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ; പരാതി നൽകി കെ ബി ഗണേഷ് കുമാർ
തന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി ഗണേഷ് കുമാർ.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും കൊട്ടാരക്കര എസ് പിക്കും പരാതി നൽകി.
തനിക്ക് ഫേസ്ബുക്ക് കൈകാര്യം ചെയ്യാൻ അറിയില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. വർഗീയ വിദ്വേഷ പ്രചാരണങ്ങൾ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുമെന്ന് ആശങ്കയുണ്ട്.
മോഹൻലാൽ ഉൾപ്പെടെയുള്ള വലിയ താരങ്ങളെ പ്രചാരണത്തിന് എത്തിക്കാത്തത് കൊവിഡ് വ്യാപനം ഭയന്നാണ്. കൊട്ടിക്കലാശം ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നല്ല കാര്യമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.