ദേശീയം
കശ്മീരിന് പ്രത്യേക പദവി നൽകില്ല; സംസ്ഥാനമാക്കും, മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് വൈകില്ല. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തും.
ജമ്മു കശ്മീരില്‍ ജനാധിപത്യം ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി പറഞ്ഞു.
മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍, തങ്ങള്‍ വിവിധങ്ങളായ വിഷയങ്ങള്‍ മുന്നോട്ടുവച്ചെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്നും സിപിഎം നേതാവ് യൂസുഫ് തരിഗാമി പറഞ്ഞു.
അഞ്ച് ആവശ്യങ്ങളാണ് തങ്ങള്‍ മുന്നോട്ടുവച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സംസ്ഥാന പദവി പുനസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് നടത്തുക, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, എല്ലാ രാഷ്ട്രീയ തടവുകാരെയു മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചില്ല. സൗഹാര്‍ദപരമായ ചര്‍ച്ചയാണ് നടന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസൈന്‍ പറഞ്ഞു.