Connect with us

ദേശീയം

കരുവന്നൂരൊക്കെ ചെറുത്, ഇത് അതുക്കും മേലെ; സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിന് സിബിഐയെ ക്ഷണിച്ച് സിദ്ധരാമയ്യ

Published

on

Screenshot 2023 12 03 180202

ബെംഗളൂരു ആസ്ഥാനമായുള്ള മൂന്ന് സഹകരണ ബാങ്കുകളിലെ അഴിമതി അന്വേഷണം സിബിഐക്ക് കൈമാറാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി. ശ്രീ ഗുരു രാഘവേന്ദ്ര സഹകര ബാങ്ക്, സഹോദര സ്ഥാപനമായ ശ്രീ ഗുരു സാർവഭൗമ സൗഹാർദ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്, ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാർദ സഹകാരി ലിമിറ്റഡ് എന്നിവയിലെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണമാണ് സിദ്ധരാമയ്യ സിബിഐക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ അനുമതിയെത്തുടർന്ന്, കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സി.ബി.ഐ.ക്ക് അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. മൂന്ന് ബാങ്കുകളുടെയും ഡയറക്ടർമാർ, ചീഫ് എക്‌സിക്യൂട്ടീവുകൾ, മാനേജ്‌മെന്റ് ബോർഡിലെ സ്റ്റാഫ് അംഗങ്ങൾ എന്നിവരാണ് ആരോപണ വിധേയര്‍.

Also Read:  മലപ്പുറത്ത് വയോധികന്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

കഴിഞ്ഞ ബിജെപി സര്‍ക്കാറിന്‍റെ കാലത്താണ് സംസ്ഥാനത്തെ നടുക്കിയ തട്ടിപ്പ് നടന്നത്. ആയിരക്കണക്കിന് നിക്ഷേപകരുടെ പണം തട്ടിയെടുത്ത് അനധികൃതമായി വായ്പ നല്‍കിയായിരുന്നു തട്ടിപ്പ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, അന്വേഷണത്തിന് സിബിഐ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് കര്‍ണാടക സഹകരണ മന്ത്രിയായിരുന്ന എസ് ടി സോമശേഖറും ബിജെപി സര്‍ക്കാറും സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. ഗുരു രാഘവേന്ദ്ര ബാങ്കിൽ 1,294 കോടി രൂപയുടെ ക്രമക്കേട് നടന്നതായി അധികൃതർ കണ്ടെത്തി.
ഗുരു സാർവഭൗമ സൊസൈറ്റിക്ക് 284 കോടി രൂപ സാമ്പത്തിക ദുർവിനിയോഗം മൂലം നഷ്ടമായതായും വസിഷ്ഠ സഹകരണ ബാങ്കിൽ 282 കോടി രൂപയുടെ തട്ടിപ്പും നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Also Read:  മൂന്നിടങ്ങളില്‍ അധികാരമുറപ്പിച്ച് ബിജെപി, കോണ്‍ഗ്രസിന് 'ജീവശ്വാസമായി' തെലങ്കാന
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ