കേരളം
കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. 24 മണിക്കൂറിനിടെ 50,210 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,842 പേര്‍ പുതുതായി രോഗമുക്തി നേടിയപ്പോള്‍ 19 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 3,57,796 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22 ശതമാനം കടന്നു. 22.77 ശതമാനമാണ് നിലവിലെ ടിപിആര്‍. ബംഗളൂരുവില്‍ 165 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 931 ആയി ഉയര്‍ന്നതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു. ആന്ധ്രാപ്രദേശില്‍ പുതുതായി 14,440 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.