Connect with us

കേരളം

5000 സൗജന്യ കണക്ഷൻ പോലും തികയ്ക്കാനാകാതെ കെ ഫോൺ, സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടി

Untitled design 2023 09 10T073355.892

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും 5000 സൗജന്യ കണക്ഷൻ പോലും തികയ്ക്കാനാകാതെ കെ ഫോൺ. 14000 ബിപിഎൽ കുടുംബങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ 4300 ഓളം വീട്ടിലേക്ക് മാത്രമാണ് ഇത് വരെ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയും കെ ഫോൺ പദ്ധതി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായാണ് വിവരം.

രണ്ടാം ഘട്ടത്തിൽ രണ്ടര ലക്ഷം കണക്ഷൻ. നിയോജക മണ്ഡലത്തിൽ നിന്ന് 2000 പേരെ വച്ച് അടുത്ത ഉപഭോക്തൃപട്ടിക, മാര്‍ച്ച് മാസത്തിനകം 60000 ആദിവാസി കുടുംബങ്ങളിൽ കൂടെ ഇന്റര്‍നെറ്റ് , 10000 സൗജന്യ കണക്ഷനും 10000 വാണിജ്യ കണക്ഷനും ഈ മാസം തന്നെ തുടങ്ങി വൻ പ്രഖ്യാപനങ്ങളായിരുന്നു ഉണ്ടായിരുന്നത്. പക്ഷേകൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും 14000 ബിപിഎൽ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നൽകാനുള്ള നടപടികൾ പോലും ഇഴയുകയാണ്.

തദ്ദേശ ഭരണ വകുപ്പ് നൽകിയ ഗുണഭോക്ത പട്ടികയിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പോലും ഇതുവരെ സംവിധാനമായില്ലെന്നാണ് വിവരം. ഇതിനിടെയാണ് സാമ്പത്തിക ബാധ്യത. വാര്‍ഷിക പരിപാലന തുക ഒഴിച്ച് 1168 കോടി മുടക്കിയാണ് കെ ഫോൺ വിഭാവനം ചെയ്തത്. ബെൽ കൺസോര്‍ഷ്യം മുടക്കിയ 950 കോടിയിൽ 550 കോടി മാത്രമാണ് ഇത് വരെ അനുവദിച്ചത്. മുപ്പത് ശതമാനം തുക സര്‍ക്കാർ മുടക്കിയാലെ ബാക്കി കിഫ്ബി വിഹിതം ലഭിക്കു എന്നിരിക്കെ അതും പ്രതിസന്ധിയിലാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പെടുത്തി കെ ഫോണിന് അനുവദിച്ച 85 കോടി കേന്ദ്ര വിഹിതത്തിലും മുഴുവൻ തുക സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്നാണ് വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version