Connect with us

Kerala

യുപിയിൽ അധ്യാപിക മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ്

muslim boy john brittas

യുപിയിലെ മുസഫർ നഗറിൽ അധ്യാപിക മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. കുബ്ബാപൂർ ഗ്രാമത്തിലെത്തിയാണ് ബ്രിട്ടാസും സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും കുട്ടിയെ സന്ദർശിച്ചത്. കുട്ടിയുടെയും ജ്യേഷ്ഠൻ്റെയും തുടർപഠനത്തിനു സഹായം നൽകാമെന്നും ബ്രിട്ടാസ് അറിയിച്ചു. ബ്രിട്ടാസ് തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ജോൺ ബ്രിട്ടാസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി. കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും ബാപ്പ ഇർഷാദിനെയും കുടുബാംഗങ്ങളെയും സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടര്പഠനത്തിനുള്ള സഹായം നൽകാമെന്ന നിർദ്ദേശം ആ കുടുംബം സ്വീകരിച്ചു. എന്നോടൊപ്പം സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു.

Read Also:  ‘കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകി’; നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്

ഇർഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു. സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് ബാപ്പ പറഞ്ഞു. കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നൽകിയാണ് ഞങ്ങൾ മുസഫർനഗറിലെ കുഗ്രാമമായ കുബ്ബപ്പൂരിൽ നിന്ന് മടക്കയാത്ര ആരംഭിച്ചത്.

Read Also:  സംസ്ഥാനത്ത് 2 വാഹനാപകടങ്ങൾ: കാറും ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് മറിഞ്ഞു; 8 പേർക്ക് പരിക്ക്
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Screenshot 2023 09 29 185219 Screenshot 2023 09 29 185219
Kerala55 mins ago

ലോട്ടറി വില്‍പനയുടെ മറവില്‍ മറ്റൊരു തട്ടിപ്പുമായി ഏജന്‍സികള്‍; വ്യാപക റെയ്ഡ്, നടത്തിപ്പുകാര്‍ക്കെതിരെ നടപടി

woman reservation woman reservation
Kerala1 hour ago

രാഷ്ട്രപതി ഒപ്പ് വെച്ചു; വനിത സംവരണ ബിൽ യാഥാ‍ര്‍ത്ഥ്യമായി

Screenshot 2023 09 29 181940 Screenshot 2023 09 29 181940
Kerala2 hours ago

‘വീണ്ടും നിപയെ തോൽപ്പിച്ച് കേരളം’; മന്ത്രിമാർക്കും ആരോഗ്യപ്രവര്‍ത്തകർക്കും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

blood transfusion blood transfusion
Kerala3 hours ago

ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്; ഗർഭിണിക്ക് രക്തം മാറി നൽകി

Petition in Lokayukta against Electricity Board Petition in Lokayukta against Electricity Board
Kerala3 hours ago

‘കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ വൈദ്യുതി ബോർഡിനെ അനുവദിക്കരുത്’; ലോകായുക്തയിൽ ഹർജി

Screenshot 2023 09 29 170024 Screenshot 2023 09 29 170024
Kerala4 hours ago

ഇന്‍കെലില്‍ നടന്നത് എ ഐ ക്യാമറ,കെ ഫോണ്‍ മോഡൽ അഴിമതി,കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് വിഡിസതീശന്‍

rain 2 1 rain 2 1
Kerala5 hours ago

തിരുവനന്തപുരത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്; മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്ന് സ്കൂൾ അധികൃതർ

Ban on mining activities in Thiruvananthapuram Ban on mining activities in Thiruvananthapuram
Kerala5 hours ago

തിരുവനന്തപുരത്ത് മലയോര തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

Screenshot 2023 09 29 150142 Screenshot 2023 09 29 150142
Kerala6 hours ago

നെടുമ്പാശേരി വിമാനത്താവളത്തിൽ കൂട്ട അറസ്റ്റ്

rain kerala weather forecast rain kerala weather forecast
Kerala6 hours ago

‌സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റിടങ്ങളിൽ യെല്ലോ അലർട്ട്

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ