Connect with us

കേരളം

മലയാളി നഴ്സുമാർക്ക് ജർമ്മനിയില്‍ ജോലി ഉറപ്പ്; ധാരണാപത്രം ഒപ്പുവെച്ച് മുഖ്യമന്ത്രി

Published

on

cm pinarayi vijayan jpg 710x400xt 1 jpg 710x400xt

മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ വൻ തൊഴിലസരങ്ങൾ സൃഷ്ടിക്കുന്ന ട്രിപ്പിൾവിൻ പദ്ധതിയുടെ ധാരണാപത്രത്തിൽ നോർക്കയും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻ് ഏജൻസിയും ഒപ്പുവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിലെ പ്രധാന വ്യവസായവത്കൃത രാജ്യങ്ങളിലൊന്നായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെൻ്റിനു വഴി തുറന്നിരിക്കുകയാണ് ഈ പദ്ധതി. കൊവിഡാനന്തരം പതിനായിരക്കണക്കിന് ഒഴിവുകളാണ് ജർമ്മനിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിൽ പ്രതിവർഷം 8500ലധികം നഴ്സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെന്നും ഏറ്റവും മികച്ച ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച് നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെൻ്റ് ഏജൻസിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി പുതിയ സാധ്യതകൾ കണ്ടെത്താനുള്ള നോർക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ പ്രധാന വ്യവസായവത്കൃത രാജ്യങ്ങളിലൊന്നായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെൻ്റിനു വഴി തുറന്നിരിക്കുന്നത്. ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി ഇന്ത്യയിൽ തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ റിക്രൂട്ട്മെൻ്റ് പദ്ധതിയാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള വിപുലമായ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിൾ വിൻ കണക്കാക്കപ്പെടുന്നത്.

കോവിഡാനന്തരം ജർമനിയിൽ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകൾ ഉണ്ടാകുമെന്നാണു കരുതപ്പെടുന്നത്. അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവർഷം കേരളത്തിൽ 8500ലധികം നഴ്സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ഈ പദ്ധതി വഴി സാധിക്കും. ഇന്ത്യയിലെ ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിലെ കോൺസുലർ ജനറൽ അച്ചിം ബുർക്കാർട്ട്, ജർമൻ എംബസിയിലെ സോഷ്യൽ ആൻ്റ് ലേബർ അഫേയഴ്സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാൻ കേരളത്തിൽ എത്തിയത്.

ജർമനിയിൽ നഴ്‌സിംഗ് ലൈസൻസ് ലഭിച്ച് ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷാ വൈദഗ്ദ്യവും ഗവൺമെന്റ് അംഗീകരിച്ച നഴ്‌സിംഗ് ബിരുദവും ആവശ്യമാണ്. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണ് ജർമനിയിൽ നഴ്സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാൽ നോർക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ബി1 ലെവൽ യോഗ്യത നേടി ജർമനിയിൽ എത്തിയതിനു ശേഷം ബി2 ലെവൽ യോഗ്യത കൈവരിച്ചാൽ മതിയാകും. ജർമനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്‌സിംഗ് വിദ്യാർഥികളെ കേരളത്തിൽ തന്നെ ഇന്റർവ്യു നടത്തി, സെലക്ട് ചെയ്യപ്പെട്ടുന്നവർക്ക് ഗൊയ്‌തെ സെൻട്രം മുഖേന ജർമൻ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും.

പരിശീലനം നൽകുന്ന അവസരത്തിൽ തന്നെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ലീഗലൈസേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിക്കും. ജർമൻ ഭാഷയിൽ ബി2, ബി1 ലെവൽ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം ക്യാഷ് അവാർഡും പഠിതാക്കൾക്ക് ലഭിക്കും. ബി1 ലെവൽ പാസായാൽ ഉടൻ തന്നെ വിസ നടപടികൾ ആരംഭിക്കുകയും എത്രയും വേഗം ജർമനിയിലേക്ക് പോകാനും കഴിയും.

തുടർന്ന് ബി2 ലെവൽ ഭാഷാ പരിശീലനവും ജർമനിയിലെ ലൈസെൻസിങ് പരീക്ഷക്കുള്ള പരീശീലനവും ജർമനിയിലെ തൊഴിൽ ദാതാവ് നല്കും. ജർമനിയിൽ എത്തി ഒരു വർഷത്തിനുള്ളിൽ ഈ പരീക്ഷകൾ പാസ്സായി ലൈസൻസ് നേടേണ്ടതാണ്. ഒരു വർഷത്തിനുള്ളിൽ പാസാകാത്ത പക്ഷം ശരിയായ കാരണം ബോധിപ്പിച്ചാൽ മൂന്നു വർഷം വരെ സമയം ലഭിക്കും. ജർമനിയിൽ എത്തി പരീക്ഷ പാസ്സാകുന്നവരെയുള്ള കാലയളവിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നതിനും ജർമൻ പൗരൻമാർക്ക് തുല്ല്യമായ ശമ്പളം ലഭിക്കുന്നതിനും അവസരമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version