Connect with us

ദേശീയം

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കവിളില്‍ തൊടുന്നത് കുറ്റമല്ല : പോസ്കോ കോടതി

Published

on

51

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്‌സോ കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 28കാരനെ വെറുതെ വിട്ട് കോടതി നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം കുട്ടിയുടെ അമ്മയ്ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ ഇലക്‌ട്രീഷന്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്രിഡ്ജ് നന്നാക്കാന്‍ വീട്ടില്‍ വന്ന 28കാരന്‍ മോശമായി പെരുമാറി എന്നതാണ് കേസ്. വീട്ടില്‍ ആ സമയത്ത് 33കാരിയും അഞ്ചു വയസുകാരിയും മാത്രമാണ് ഉണ്ടായിരുന്നത്.

ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. ഫ്രിഡ്ജിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനിടെ, അഞ്ചുവയസുകാരിയുടെ കവിളില്‍ യുവാവ് തൊട്ടു. ഇതിനെ എതിര്‍ത്ത അമ്മ, ജോലിയില്‍ ശ്രദ്ധിക്കാന്‍ യുവാവിനോട് ശകാരിച്ചു. തുടര്‍ന്ന് യുവതി അടുക്കളയിലേക്ക് പോയി.

തുടര്‍ന്ന് അടുക്കളയിലേക്ക് അതിക്രമിച്ച്‌ കടന്ന ഇലക്‌ട്രീഷന്‍ തന്നെ പിന്നില്‍ നിന്ന് കടന്നുപിടിച്ചതായി 33കാരിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ശരീരത്തോട് യുവാവ് തന്നെ ചേര്‍ത്തുപിടിച്ചു. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍, കുട്ടിയുടെ കവിളില്‍ വീണ്ടും തൊട്ടു. പോകാന്‍ കൂട്ടാക്കാതെ യുവാവ് അവിടെ തന്നെ നിലയുറപ്പിച്ചതോടെ, ഉടന്‍ തന്നെ ഇലക്‌ട്രീഷന്റെ സൂപ്പര്‍വൈസറെയും ബന്ധുക്കളെയും വിവരം അറിയിച്ചു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ വെറുതെ വിട്ടെങ്കിലും 33കാരിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തില്‍ 28കാരന് ഒരു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. 10000 രൂപ പിഴ ഒടുക്കാനും കോടതി നിര്‍ദേശിച്ചു. പോക്‌സോ നിയമം അനുസരിച്ച്‌ ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്‌.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version