Connect with us

കേരളം

നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ വീടുവിട്ടതായി പരാതി

Screenshot 2024 01 05 184506

നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ വീടുവിട്ടതായി പരാതി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചമുതൽ കാണാതായത്. രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഇവർ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് ഞാറയ്ക്കൽ പൊലീസ് പറ‍ഞ്ഞു. ഇനി തിരിച്ച് വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വർഷം കാണാമെന്നും പറഞ്ഞ് കത്തെഴുതി വെച്ചാണ് ഇവർ വീടുവിട്ടത്.

ആദിത്താണ് വീട്ടിൽ കത്തെഴുതി വെച്ചത്. മൂന്ന് പേരും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ നമ്പർ: 9497987119, 9497980482, 0484 2492328. ഞങ്ങളെ മൂന്ന് പേരെ അന്വേഷിച്ച് അച്ഛനും അമ്മയും വരേണ്ടെന്നും ഇനി അടുത്തൊന്നും വീട്ടിലേക്കില്ലെന്നുമാണ് കത്തിൽ പറയുന്നത്. അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഇനി തിരിച്ചുവരൂ. ഞങ്ങൾ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ലെന്നും കത്തിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version