Covid 19
രാജ്യത്ത് ഇന്നലെ 41,649 പേര്‍ക്ക് രോഗബാധ; 593 മരണം
രാജ്യത്ത് ഇന്നലെ 41,649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 593 പേര് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,16,13,993 ആയി.
ഇന്നലെ 37,291 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,07,81,263 ആയി. ഇന്നലെ 593 പേര് കൂടി മരിച്ചതോടെ, ആകെ മരണം 4,23,810 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 46,15,18,479 പേര്‍ക്ക് വാക്സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേ സമയം പത്തൊന്‍പത് കോടി എഴുപത്തിയൊന്‍പത് ലക്ഷം പിന്നിട്ട് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 42.23 ലക്ഷം കടന്നു. പതിനേഴ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര് രോഗമുക്തി നേടി.
ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയാറ് ലക്ഷമായി ഉയര്‍ന്നു. 6.28 ലക്ഷം പേര് മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര് രോഗമുക്തി നേടി.