ദേശീയം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പേർക്ക് കൊവിഡ്; 366 മരണം
രാജ്യത്ത് ഇന്നലെ കോവിഡ് ബാധിരുടെ എണ്ണത്തിൽ 3.6 ശതമാനത്തിന്റെ കുറവ്. 24 മണിക്കൂറിനിടെ 45,352 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പുതിയ രോഗികളിൽ മൂന്നിൽ രണ്ടും കേരളത്തിൽ നിന്നാണ്. കേരളത്തിൽ ഇന്നലെ 32,000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 366 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മരണസംഖ്യ 4,39,895 ആയി ഉയർന്നു.
ഇന്നലെ മാത്രം 34,791 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,20,63,616 ആയി ഉയർന്നു. നിലവിൽ 3,99,778 പേരാണ് ചികിത്സയിൽ കഴിയുന്നത്. 97.45% ആണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേ സമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഇന്ന് 32,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂർ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസർകോട് 555 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.