Connect with us

രാജ്യത്ത് ഇന്നലെ 41,806പേര്‍ക്ക് കോവിഡ്, 581 മരണം

National

Published

on

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,806 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.39,130പേര്‍ രോഗമുക്തരായി. 581പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,09,87,880ആയി. 3,01,43,850പേരാണ് രോഗമുക്തരായത്. 4,32,0141പേരാണ് ചികിത്സയിലുള്ളത്. 4,11,989പേര്‍ മരിച്ചു.

39,13,40,491 പേര്‍ക്കാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞദിവസം 34,97,058 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

രോഗമുക്തി നിരക്ക് 97.28ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാണ്, 2.21 ശതമാനം. 2.15 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിന് താഴെയാണ്.

നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. 15,637 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 10.03അണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ