ദേശീയം
63 ദിവസത്തിനുശേഷം രാജ്യത്ത് പുതിയ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി.86,498 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 4.62 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. ഇതോടെ 13,03,702 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം 18,73,485 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 36,82,07,596 പരിശോധനകള്‍ നടത്തിയിണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് കോവിഡ് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടാവുന്നുണ്ട്.
തുടര്‍ച്ചയായ 26-ാം ദിവസവും പ്രതിദിന രോഗമുക്തര്‍ പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. രോഗമുക്തി നിരക്ക് വര്‍ധിച്ച് 94.29% ആയി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 5.94% ആണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.62%, തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും പത്തു ശതമാനത്തില്‍ താഴെ. ദേശീയതലത്തില്‍ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതിനകം നല്‍കിയത് 23.61 കോടി ഡോസ് വാക്സിന്.