Uncategorized
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് പുതുതായി രോഗം
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷവും കടന്നു.
24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി.
ഒരു ദിവസത്തിനിടെ 559 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 1,26,121 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്.
5,12,665 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടയില്‍ 49,082 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 78,68,968 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3,967 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതുവരെ 11,77,36,791 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചതെന്ന് ഐ.സി.എം.ആര് അറിയിച്ചു.
ഇന്നലെ മാത്രം 11,94,487 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആര് അറിയിച്ചു.
ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.
ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.