Connect with us

ആരോഗ്യം

ഡയറ്റില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

Screenshot 2023 10 16 203539

തണുപ്പുകാലത്ത്പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചുമയും ജലദോഷവും ശമിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാൻ സഹായിക്കുന്നു.

വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. ഇതിൽ പൈപ്പറിൻ എന്നറിയപ്പെടുന്ന ഒരു ബയോ ആക്റ്റീവ് സംയുക്തവും അടങ്ങിയിരിക്കുന്നു. ഇതാണ് കുരുമുളകിന്‍റെ തനതായ രുചിയും ഗുണങ്ങളും നല്‍കുന്നത്. കുരുമുളക് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഫൈബര്‍ അടങ്ങിയ കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാനും ഇവ സഹായിക്കും.

രണ്ട്…

വിറ്റാമിൻ സി, വിറ്റാമിൻ എ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമായ കുരുമുളക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മൂന്ന്…

കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും.

നാല്…

തണുപ്പുകാലത്ത്പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തുമ്മലും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

അഞ്ച്…

ചുമയടക്കമുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കുരുമുളക് സഹായിക്കും. സാധാരണ ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാൻ കഴിയുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.

ആറ്…

മറ്റ് ഭക്ഷണങ്ങൾക്കൊപ്പം കുരുമുളക് കഴിക്കുന്നത് വിറ്റാമിന്‍ ബി, സി, സെലിനിയം, ബീറ്റാ കരോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കും. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ എന്ന സംയുക്തം ആണ് ഇതിന് സഹായിക്കുന്നത്.

ഏഴ്…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version