കേരളം
തിരുവല്ലയിലെ ഷഹാനയുടെ മരണത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം; നൗഫലിനെ അറസ്റ്റ് ചെയ്യും
തിരുവനന്തപുരം തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പ്രതി നൗഫലിന്റെ അറസ്റ്റ് ഉടൻ രേഖപെടുത്തും. നൗഫലിനെ ചോദ്യം ചെയ്യുന്നതോടെ ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.
22 വയസ്സുകാരി ഷഹ്ന, ഭർതൃവീട്ടിൽ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഹ്നയുടെ ഭർത്താവ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നൗലിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഗാർഹിക പീഡനം നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനു ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിശോധിക്കും
മരണത്തിൽ വിശദമായ അന്വേഷണം വേണം എന്നാണ് ഷഹ്നയുടെ മാതാവ് ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഷഹാനയുടെ മൃതദേഹമായി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുമുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. ശരിയായ അന്വേഷണം നടത്താമെന്ന ഫോർട്ട് അസിസ്റ്റന്റ് കമ്മീഷറുടെ ഉറപ്പിൽ ബന്ധുക്കൾ പിന്നീട് പ്രതിഷേധം അവസാനപ്പിക്കുകയായിരുന്നു. പൊലീസ് ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധങ്ങൾ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.