Covid 19
കോവിഡ് കൂടുന്നു; വിലക്കിയ ആന്റിബയോട്ടിക്കുകളുടെ പട്ടികയുമായി ഐ സി എം ആര്‍
രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഐ സി എം ആര്‍.
ബാക്ടീരിയല്‍ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്താതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ സി എം ആര്‍ പുറത്തുവിട്ടു. മറ്റെന്തെങ്കിലും വൈറല്‍ ബാധയുള്ള രോഗികളില്‍ കോവിഡ് ഗുരുതരമായേക്കാം. അതിനാല്‍, പ്രത്യേക ജാഗ്രത പുലര്‍ത്തണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, അഞ്ചു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ചുമ എന്നിവ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മറ്റു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
രാജ്യത്ത് കഴിഞ്ഞ ആഴ്ച മുതൽ കൊവിഡിൽ വർദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്. കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു.
ലോപിനാവിർ-റിറ്റോണാവിർ, ഹൈഡ്രോക്സിക്ലോറോക്വിൻ, ഐവർമെക്റ്റിൻ, കോൺവാലെസെന്റ് പ്ലാസ്മ, മോൾനുപിരാവിർ, ഫാവിപിരാവിർ, അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ എന്നിവയാണ് വിലക്കേർപ്പെടുത്തിയ ആന്റിബയോട്ടിക്കുകൾ.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നേരത്തേ സമാന നിർദേശം നൽകിയിരുന്നു. പനിക്കും മറ്റു വൈറൽ രോഗങ്ങൾക്കും ആന്റിബയോട്ടിക് നിർദേശിക്കുന്ന രീതി ഒഴിവാക്കണമെന്നും അത്തരം രോഗങ്ങൾക്ക് ലക്ഷണാനുസൃത ചികിത്സയാണ് നൽകേണ്ടതെന്നുമാണ് ഐ.എം.എ. വ്യക്തമാക്കിയത്.