കേരളം
വിദ്യാർത്ഥി അടച്ച 62,758 രൂപ തിരികെ നൽകണം; മനുഷ്യാവകാശ കമ്മീഷൻ
സ്പോട്ട് പ്രവേശനം വഴി മറ്റൊരു കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥി പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ അടച്ച 62,758 രൂപ അടിയന്തിരമായി തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ശ്രീചിത്ര തിരുനാൾ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലിനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ജി.ഒ.(ആർ.റ്റി.) നമ്പർ 849/2022 പ്രകാരം തുക ലഭിക്കാൻ വിദ്യാർത്ഥിക്ക് അവകാശമുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള കോളേജ് അത് അനുസരിക്കാതിരിക്കുന്നത് നീതി നിഷേധമാണ്. ഒരിക്കൽ അടച്ച തുക തിരികെ നൽകില്ലെന്നാണ് പ്രിൻസിപ്പലിന്റെ നിലപാട്. മുടവൻമുഗൾ സ്വദേശി എസ്. ലേഖ മകന് വേണ്ടി സമർപ്പിച്ച പരാതിയിലാണ് നടപടി.