Connect with us

കേരളം

സ്‌കൂള്‍ കുട്ടികള്‍ക്കായി ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം തുടങ്ങി

Published

on

ഹോമിയോപ്പതി വകുപ്പിന്റെ കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ആരംഭിച്ചു. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ്-19 നെതിരെ പ്രതിരോധ ശക്തി ഉറപ്പാക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിനെയും തദ്ദേശസ്വയംഭരണ വകുപ്പിനെയും സംയുക്തസഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു.

ഒക്ടോബര്‍ 27 വരെയാണ് ആദ്യഘട്ടത്തില്‍ മരുന്ന് വിതരണം ചെയ്യുന്നത്. ജില്ലയിലെ ഹോമിയോപ്പതി ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി 98 ഹോമിയോപ്പതി സ്ഥാപനങ്ങളും തെരഞ്ഞെടുത്ത സ്‌കൂളുകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി പത്തിലധികം കിയോസ്‌ക്കുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കുന്നത്. www.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കിയോസ്‌കുകളില്‍ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജില്ലാ ഹോമിയോ ആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍ സലൂജ അധ്യക്ഷയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജാനകി അമ്മാള്‍, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.വിജയാംബിക എം.എന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.കെ പ്രിയദര്‍ശിനി, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version