കേരളം
മതിയായ കാരണമില്ല; സ്വപ്നയ്ക്കെതിരെ കോഫെപോസ ചുമത്തിയതു റദ്ദാക്കി ഹൈക്കോടതി
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ കോഫെപോസ വകുപ്പു പ്രകാരം കുറ്റം ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. കോഫെപോസ ചുമത്താന്‍ മതിയായ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
സ്വപ്നയ്ക്കെതിരെ കോഫെപോസ ചുമത്തിയതിനെ ചോദ്യം ചെയ്ത് അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ കോഫെപോസ പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന.
കള്ളക്കടത്തു നിരോധന നിയമമായ കോഫെപോസ പ്രകാരം ഒരാളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വയ്ക്കാം. നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്നയ്ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement