ദേശീയം
13 പേർ മരിച്ചതായി സ്ഥിരീകരിച്ച് ANI വാർത്താ ഏജൻസി
സംയുക്ത സൈനീക മേധാവി ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ പതിമൂന്ന് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത പുറത്തുവിട്ടത്. മൃതശരീരങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. രക്ഷപ്പെട്ട ഒരാൾ അതീവ ഗുരുതരാവസ്ഥയിലെന്നും വിവരം. എന്നാൽ ബിപിൻ റാവത്ത് ആണോ രക്ഷപ്പെട്ടത് എന്നതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല.
ജന. ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്,ബ്രിഗേഡിയർ LS ലിഡ്ഡർ,ലഫ്. കേണൽ ഹർജിന്ദർ സിംഗ്,എൻ കെ ഗുർസേവക് സിംഗ്, എൻ കെ ജിതേന്ദ്രകുമാർ, ലാൻസ് നായ്ക് വിവേക് കുമാർ,ലാൻസ് നായ്ക് ബി സായ് തേജ,ഹവിൽദാർ സത്പാൽ. എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്.
വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും ഭാര്യയും സ്റ്റാഫംഗങ്ങളും. പന്ത്രണ്ടരയോടെയാണ് സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി. സംഭവത്തിൽ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.