കേരളം
കനത്ത മഴ : സർവകലാശാലകൾ പരീക്ഷകൾ മാറ്റി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ പരീക്ഷകൾ മാറ്റി. കേരള, എം ജി, കുസാറ്റ്, കുഫോസ് (ഫിഷറീസ്), ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി.
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള സര്‍വകലാശാല ഇന്ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകള്‍ മാറ്റിവെച്ചു. നവംബര്‍ 22ന് ഈ പരീക്ഷകള്‍ നടക്കും.
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല തിങ്കളാഴ്ച്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സര്‍വകലാശാല വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
തിങ്കൾ മുതൽ 17 വരെയുള്ള കെജിടി വേഡ് പ്രോസസിങ് ഇംഗ്ലിഷ് ലോവർ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിൽ ഇന്ന് പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്. വിദ്യാർഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണമെന്ന് അധികൃതർ വ്യക്തമാക്കി.
കോളജുകൾക്കു ബാധകമല്ല. കേരള, എംജി, കുസാറ്റ്, കുഫോസ് (ഫിഷറീസ്), ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി. തിങ്കൾ മുതൽ 17 വരെയുള്ള കെജിടി വേഡ് പ്രോസസിങ് ഇംഗ്ലിഷ് ലോവർ പരീക്ഷയും മാറ്റി.