Connect with us

Kerala

കനത്ത മഴ: താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞു. ലക്കിടി കവാടത്തിനടുത്ത് മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണു. ദേശീയപാതയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു.

കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയും ഹൈവെ പോലീസും അടിവാരം പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് തടസം ഒഴിവാക്കി. ലക്കിടി, വൈത്തിരി ഭാഗങ്ങളില്‍ ഇന്ന് മണിക്കൂറുകള്‍ നീണ്ട കനത്ത മഴ പെയ്തിരുന്നു.

Advertisement
Continue Reading