Connect with us

ആരോഗ്യം

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

heavy rain

സംസ്ഥാനത്ത് ഇന്ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മാള മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂരില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. കുന്നത്ത് പറമ്പില്‍ കുഞ്ഞാവര ജോണ്‍സന്റെ നിരവധി വാഴകള്‍ ഒടിഞ്ഞുവീണു. കുന്നത്തു പറമ്ബില്‍ ഔസേപ്പിന്റെയും മാതൃഭൂമി ഏജന്റായ ചില്ലായി മടത്തില്‍ ചന്ദ്രന്റെയും ജാതികള്‍ മറിഞ്ഞുവീണു. കര്‍ഷകര്‍ക്ക് മതിയായ നഷ്ട്ട പരിഹാരം നല്‍കാന്‍ അധികാരികള്‍ ജാഗ്രത കാണിക്കണം എന്ന് സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി അവശ്യപെട്ടു.
കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകടവില്‍ ശക്തമായുണ്ടായ കാറ്റില്‍ തെങ്ങുകള്‍ ഒടിഞ്ഞും മറിഞ്ഞും വീണ് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.

കൊച്ചു കടവ്കുണ്ടൂര്‍ റോഡില്‍ ഇന്ദിരാജി ഷെല്‍ട്ടറിന് സമീപത്തായി തെങ്ങുകള്‍ വീണ് അഞ്ച് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. 11 കെ വി ലൈന്‍ കടന്നുപോകുന്ന പോസ്റ്റുകളാണ് തകര്‍ന്നത്. വൈകുന്നേരം വരെ വൈദ്യുതി വകുപ്പ് ജീവനക്കാരും മറ്റും ശ്രമകരമായി ശ്രമിച്ചെങ്കിലും ഒരു പ്രദേശമാകെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെടുത്താനായില്ല.

ഷെല്‍ട്ടറിന് സമീപത്തായുള്ള ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകാതിരുന്നത്. റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാനായെങ്കിലും ഇന്ന് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി ലൈന്‍ പുനഃസ്ഥാപിച്ചാലേ നൂറോളം വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകൂ. ബാക്കി ഭാഗങ്ങളില്‍ വൈകീട്ട് 6.45 ഓടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി. ഉച്ചക്ക് ശേഷം മൂന്നരയോടെയുണ്ടായ അതിശക്തമായ കാറ്റില്‍ കുറേയേറെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

അതേസമയം കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം എം മുതല്‍ 115.5 എം എംവരെയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version