Connect with us

ബെവ്‌കോ ഔട്ട്‌ലെറ്റുകൾ കേരളത്തിൽ കോവിഡ് സൂപ്പർസ്‌പ്രെഡ്‌ പോയിന്റുകൾ ആകാൻ സാധ്യത

Kerala

ലോക്ക്ഡൗണിനു ശേഷം തുറന്ന ആദ്യദിവസങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഏതാനും പോലീസുകാരെ ഔട്ട് ലെറ്റുകൾക്ക് മുന്നിൽ നിയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ പല ഔട്ട്‌ലെറ്റുകളിലും സെക്യൂരിറ്റി പോലുമില്ലാത്ത കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ലോക്ഡൗണില്‍ ഇളവ് വന്നതോടെ മദ്യശാലകള്‍ തുറക്കുകയും തുടർന്ന് അനുഭവപ്പെട്ട നീണ്ട തിരക്കിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോവിഡ് വ്യാപന സമയത്ത് മദ്യശാലയ്ക്ക് മുന്നിലായി ആളുകള്‍ കൂട്ടം കൂടുന്നത് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. ഇതിനെതിരെ നടപടികള്‍ കൈക്കൊള്ളണമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.ബിവറേജസ് തുറന്നതോടെ ഇതിന് മുൻപിൽ ആളുകളുടെ തിരക്കാണ്. കോവിഡ് മാനദണ്ഡത്തിന്റെ ലംഘനമാണിതെന്നും ഇത് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇത് ശരിവെച്ച കോടതി വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് കൂടാതെ എക്സൈസ് കമ്മിഷണറോട് കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കും ഇതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന്‍ നല്‍കിയ ചിത്രങ്ങളും കോടതി പരിഗണിച്ചു. കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ മദ്യശാലകള്‍ക്ക് മുന്നില്‍ ഇത്തരം അയവ് പാടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കണമായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സർക്കാരും ആരോഗ്യ സംവിധാനങ്ങളും പെടാപ്പാട് പെടുന്ന സമയത്തും ഇതൊന്നും അറിഞ്ഞ മട്ടില്ല എന്ന രൂപത്തിലാണ് ഒരു വിഭാഗം ജനങ്ങളുടെ ഇടപെടൽ. അതിൽ എടുത്ത് പറയേണ്ടത് സംസ്ഥാനത്ത് ബെവ്‌കോ ഔട്ട് ലെറ്റുകകളിൽ അനുഭവപ്പെടുന്ന തിരക്ക് തന്നെയാണ്. കോവിഡ് നിയന്ത്രണങ്ങളും സാമൂഹ്യ അകലവും കാറ്റിൽ പറത്തി വൻ തിരക്കാണ് ഔട്ട് ലെറ്റുകളിൽ അനുഭവപ്പെടുന്നത്. ഒരുപാട് കാലം അടഞ്ഞു കിടന്ന മദ്യ വിപണന കേന്ദ്രങ്ങൾ തുറന്നതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വിവിധ ജീവനക്കാരും തൊഴിലാളികളും ജോലി കഴിഞ്ഞ് മദ്യം വാങ്ങാൻ വൈകുന്നേരം ഔട്ട് ലെറ്റുകളിൽ ഒത്തുകൂടുന്നതാണ് ഇത്തരത്തിൽ തിരക്ക് അനുഭവപ്പെടാൻ കാരണമാകുന്നത്. ആദ്യ ലോക്ക് ഡൗൺ കാലയളവിൽ, സംസ്ഥാന സർക്കാർ തിരക്ക് നിയന്ത്രിക്കാൻ ആപ്പ് സൗകര്യം അവതരിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ ഇത്തവണ നേരിട്ട് വാങ്ങാൻ അനുവദിച്ചതോടെയാണ് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രങ്ങളായി മദ്യവില്പന ശാലകൾ മാറുന്നത്.

തമിഴ്‌നാട്ടിൽ ലോക്ക്‌ഡൗണും കേരള അതിർത്തികളിലെ മദ്യവിൽപ്പശാലകൾ അടയ്‌ക്കുകയും ചെയ്‌തതോടെ തമിഴ്‌നാട്ടിൽനിന്നും മദ്യം വാങ്ങാനെത്തുവരുടെ എണ്ണവും കൂടുകയാണ്. തുടർന്ന് അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. പൊലീസ് പരിശോധനയും മറികടന്നാണ് ആളുകൾ മദ്യം വാങ്ങാനെത്തുന്നത്. തമിഴ്നാട്‌ പൊലീസ്‌ നിരീക്ഷണം കുറച്ചതിനാൽ ഊടുവഴികളിലൂടെയും മറ്റും എത്തി മദ്യം വാങ്ങി ഊടുവഴികളിലൂടെ തന്നെ ഇവർ മടങ്ങുന്നു. എത്തുന്നവരിൽ ചിലർ മാസ്‌ക്‌‌ പോലും ശരിയായി ധരിക്കുന്നില്ല. നഗരത്തിലെ എല്ലാ ബിവ്റേജ്സ് ഔട്ട്‍ലെറ്റിലും നല്ല തിരക്കായിരുന്നു.

ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് ഇത് സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു.

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 55.41% അധിക മദ്യ വിറ്റുവരവ്. 2123 കോടി രൂപയുടെ വരുമാനമാണ് മദ്യവിൽപനയിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.56 കോടി കെയ്സ് മദ്യം വിറ്റപ്പോൾ ഈ വർഷം ഇത് 1.76 കോടി കെയ്സായി ഉയർന്നു. രണ്ടാം തരംഗ വ്യാപന സമയങ്ങളിൽ വളരെക്കുറച്ചു സമയം മാത്രമാണ് റീട്ടെയിൽ മദ്യവിൽപന സ്ഥാപനങ്ങൾക്കും മറ്റും തുറക്കാൻ അനുമതിയുണ്ടായിരുന്നത്. ഇതു വിൽപനയെ ബാധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ