Connect with us

ദേശീയം

നടി കങ്കണ റണാവത്തിന് സുരക്ഷ നല്‍കാമെങ്കില്‍ എന്തുകൊണ്ട് ബലാത്സംഗത്തിനിരയായ ഒരാളുടെ കുടുംബത്തിന് സുരക്ഷ നല്‍കിക്കൂടാ: ചന്ദ്രശേഖര്‍ ആസാദ്

Published

on

tt

 

 

ലഖ്‌നൗ: ഹാഥ്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സുരക്ഷ നല്‍കാനാകില്ലെങ്കില്‍ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

‘പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ ഞാന്‍ അവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. അവരിവിടെ സുരക്ഷിതരല്ല. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.’ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
‘നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ടാണ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്താത്തത്.’ സുരക്ഷ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വിധാന്‍ സഭ ഉപരോധിക്കുമെന്നും അസാദ് പറഞ്ഞു. സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ 19 കാരി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്.

അതേസമയം, രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് തോക്ക് ലൈസന്‍സും പിസ്റ്റലുകളും വാങ്ങുന്നതിന് സര്‍ക്കാര്‍ 50% സബ്‌സീഡി നല്‍കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൗരന്മാര്‍ക്ക് സ്വയം പ്രതിരോധിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

drunken drive ganeshkumar drunken drive ganeshkumar
കേരളം19 hours ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം21 hours ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം2 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം2 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം2 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

IMG 20240416 WA0038.jpg IMG 20240416 WA0038.jpg
കേരളം2 days ago

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

20240416 174256.jpg 20240416 174256.jpg
കേരളം2 days ago

ദിലീപിന് തിരിച്ചടി; മൊഴി പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

trv aieport2.jpeg trv aieport2.jpeg
കേരളം3 days ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

images 9.jpeg images 9.jpeg
കേരളം3 days ago

രജിസ്ട്രേഷൻ സമയത്ത് ന്യായവില കുറച്ചുവച്ചവരെല്ലാം കുടുങ്ങും

വിനോദം

പ്രവാസി വാർത്തകൾ